വരുമാനസർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം

റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർ‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കപ്പെടും.

ഇക്കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച നിയമനടപടികളെക്കുറിച്ചും അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തിൽ സർക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങൾ അപേക്ഷകനിൽ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം അപേക്ഷകൻ സാക്ഷ്യപ്പെടുത്തണം.

കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുന്നത് സർക്കാർ– പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രമാണെന്നും സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണു സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും ലാൻഡ് റവന്യു കമ്മിഷണർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു റവന്യു വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

എസ് വി അബ്ദുള്ള സാഹിബ്‌ ആശയങ്ങളുടെ കലവറ കെ പി ഇമ്പിച്ചി മമ്മു ഹാജി

Next Story

ടൂറിസം ടാക്സികളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 25

മാന്ധാതാവിന്റെ പുത്രൻ? സുസന്ധി   സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത്   ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ   ഭരതൻ്റെ

RIFFK ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാനില്ല.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ്, ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത് ശ്രീരംഗപട്ടണം ഉടമ്പടി, ടിപ്പുസുൽത്താൻ   2.

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന