നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസവാഹന യാത്ര നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്

നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസ വാഹന യാത്ര നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നാദാപുരം പൊലീസാണ് കേസെടുത്തത്. കെ.എൽ 18 എസ് 1518 നമ്പർ ബ്രസ, കെ. എൽ 18 ഡബ്ല്യൂ 4000 നമ്പർ വാഹനങ്ങൾക്ക് എതിരെയാണ് നാദാപുരം പോലീസ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹാഘോഷത്തിന്റെ ഭാഗമായി അപകടമായി കാർ യാത്ര നടത്തിയത്. മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകാതെയും പുക പരത്തിയും നാദാപുരം ആവോലത്ത് മുതൽ പാറക്കടവ് വരെ 5 കിലോമീറ്റർ ദൂരത്തിലാണ് യുവാക്കൾ യാത്ര നടത്തിയത്.

ബി എൻ എസ് ആക്ട് 281 അമിത വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനും 184 മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ കെ എൽ 18 എസ് 1518 നമ്പർ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടാമത്തെ കാർ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

അമേരിക്കയിലെ ടെക്‌സസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം

Next Story

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 മരണം; അപകടം വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി

Latest from Local News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു.