എസ് വി അബ്ദുള്ള സാഹിബ്‌ ആശയങ്ങളുടെ കലവറ കെ പി ഇമ്പിച്ചി മമ്മു ഹാജി

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റും കലാകാരനും, എഴുത്തുകാരനും സാഹിത്യകാരനുമായിരുന്ന എസ് വി അബ്ദുള്ള സാഹിബ്‌ ആശയങ്ങളുടെ കലവറയായിരുന്നുവെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചിമമ്മു ഹാജി അഭിപ്രായപ്പെട്ടു. പ്രവാസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഹമ്മദ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. പി കെ മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞു. 2003 ൽ പ്രവാസി ലീഗ് രൂപീകൃതമായത് മുതൽ പ്രസിഡണ്ടായിരുന്ന എസ് വി അബ്ദുള്ള സാഹിബ്‌ ഒരു പാട് നേതാക്കന്മാരെ വാർത്തെടുത്ത കിങ് മേക്കർ കൂടി ആയിരുന്നു. എം എസ് എഫ് രൂപീകരിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച നേതാവായിരുന്നു എസ് വി അബ്ദുള്ള സാഹിബ്.തിരിച്ചു വന്ന പ്രവാസികൾക്ക് വേണ്ടി എക്സ് ഗൾഫ് വെൽഫയർ അസോസിയേഷൻ എന്ന സംഘടനക്ക് രൂപം നൽകുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ചു.

ദീർഘ കാലം കോഴിക്കോട് ജില്ലയിൽ പ്രവാസി ലീഗിന്റെ കരുത്തരായ നേതാക്കളായിരുന്ന ഇല്ലിക്കൽ ആലിക്കോയ, വാഴയിൽ ഇബ്രാഹിം ഹാജി എന്നിവരെയും ചടങ്ങിൽ അനുസ്മരിച്ചു. പ്രവാസ ലോകത്ത് നിശബ്ദത സേവകരായിരുന്ന അലി കൊയിലാണ്ടി,കല്ലേരി മൂസ്സ ഹാജി, കാട്ടിൽ അഹമ്മദ്‌ ഹാജി, സഫ മുഹമ്മദ്‌ ഹാജി, വി പി കുഞ്ഞഹമ്മദ് ഹാജി പെരുമണ്ണ, കരീം ഹാജി കാട്ടിപ്പാറ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രവാസി ലിഗ് ജില്ലാ ഭാര വാഹികളായ വി പി കുഞ്ഞഹമ്മദ് ഹാജി പെരുമണ്ണ, ഹുസ്സൈൻ കമ്മന, കാട്ടിൽ അമ്മദ് ഹാജി, കുഞ്ഞാലി ഹാജി പാലാമ്പറ്റ, പോക്കർ കുട്ടി ബേപ്പൂർ, കൊയപ്പ തൊടി മുഹമ്മദ് അലി ഹാജി,ബി എച്ച് കുഞ്ഞ മ്മദ് ഹാജി സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മത്സ്യബന്ധനത്തിനിടെ കടലിൽ തകരാറിലായ ബോട്ടിലെ 21 തൊഴിലാളികളെ രക്ഷിച്ചു

Next Story

വരുമാനസർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ