മത്സ്യ സമ്പത്തിന് ഭീഷണി ഉയർത്തി ചെറുമീനുകളെ വ്യാപകമായി ഊറ്റുന്നു.ബേപ്പൂരിലും ചോമ്പാലയിലുമായി ആയിരം കിലോയോളം ചെറു മത്സ്യങ്ങൾ ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി.ബേപ്പൂരിലും ചോമ്പാലയിലും മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറു മത്സ്യങ്ങളെ പിടിച്ച മഹിദ, അസർ എന്നി യാനങ്ങളെയാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും ചേർന്ന് പിടിച്ചെടുത്തത്. കേരള കടൽ ത്തീരത്ത് കുറഞ്ഞു വരുന്ന മത്തി, അയില ഇനത്തിൽ പെട്ട ചെറു മത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യ ലഭ്യത കുറഞ്ഞു വരുന്നതിന് കാരണമാകും. ഇത്തരം നിയമവിരുദ്ധമായിട്ടുള്ള മത്സ്യബന്ധനങ്ങൾ മത്സ്യത്തൊഴിലാളികൾ സ്വയം തന്നെ ഉപേക്ഷിക്കേണ്ടതാണെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. തോണിയും എൻജിനും ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡിപ്പാർട്ട്മെൻററും ,മറൈൻ എൻഫോഴ്സ് മെന്റ വിഭാഗവും അറിയിച്ചു.ചെറുമീനുകളെ പിടിക്കുന്നതിനെതിരെ
കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ സുനീർ അറിയിച്ചു. ബേപ്പൂർ ഫിഷറീസ് മറൈൻ മറൈൻ എൻഫോഴ്സ് മെന്റ് ജി.എസ്.ഐ രാജൻ. സിപിഒ ശ്രീരാജ്. റെസ്ക്യൂ കാർഡുമാരായ
വിഘ്നേഷ് താജുദ്ദീൻ എന്നിവരും ചോമ്പാലയിൽ നിന്നും വടകര കോസ്റ്റൽ പോലീസ് സ്റ്റേഷനില മിഥുൻ, റെസ്ക്യൂ ഗാർഡുമാരായ വിഷ്ണു, ശരത്.പി.എസ് ,അഭിലാഷ്.വികെ ,അഭിഷേക്.വി.കെ, എന്നിവർ എന്നിവർ ചേർന്നാണ് ചെറുമത്സ്യങ്ങൾ പിടികൂടിയത്.