സെപ്റ്റംബർ എട്ടിന് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് കല്യാണങ്ങൾ

സെപ്റ്റംബർ എട്ട് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് കല്യാണങ്ങൾ നടക്കും. ഇതുവരെ 330 വിവാഹങ്ങളാണ് ഗുരുവയൂരിൽ ഈ ദിവസത്തേയ്ക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

ഏഴാം തീയതി ഉച്ചയ്ക്ക് 12 മണി വരെയും ഗുരുവായൂരിൽ വിവാഹങ്ങൾ ബുക്ക് ചെയ്യാൻ കഴിയും. അതുകൊണ്ടു തന്നെ ഇനിയും വിവാഹങ്ങളുടെ എണ്ണം കൂടാനാണ് സാധ്യത. ഏറെ പ്രത്യേകതകളുള്ള ദിവസമാണ് ഞായറാഴ്ച. അതിനാൽ തന്നെയാണ് ഈ ദിവസം ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത്.

മലയാള മാസം ചിങ്ങം 23 ആണ് വരുന്ന ഞായറാഴ്ച. ഓണത്തിന് മുമ്പുള്ള ഞായറാഴ്ചയെന്നതും മറ്റൊരു പ്രത്യേകതയാണ്. രാത്രിയും പകലും ഗുരുവായൂരിൽ വിവാഹം നടത്താൻ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ക്ഷേത്രത്തിന് മുമ്പിലെ മണ്ഡപങ്ങളിൽ തന്നെയാണ് വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയിരുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Leave a Reply

Your email address will not be published.

Previous Story

പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു

Next Story

കെ.പി.സി.സി വയനാട് പുനരധിവാസ ഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി  രാഹുല്‍ ഗാന്ധി

Latest from Main News

കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം

തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ

കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ്: തോണിക്കാഴ്ചക്ക് തുടക്കമായി

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കരിയാത്തുംപാറയിൽ ടൂറിസം ഫെസ്റ്റ് ‘തോണിക്കാഴ്ച’ക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല

കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന്

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഷാഫി പറമ്പിൽ എത്തി

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15