പിണറായി കള്ളന് കഞ്ഞി വെക്കുന്ന കാവൽക്കാരൻ – അഡ്വ: ഐ.മൂസ

പിണറായി വിജയൻ കള്ളന് കഞ്ഞി വെക്കുന്ന കാവൽക്കാരനാണെന്നും കൊള്ള സംഘത്തിന് നേതൃത്വം കൊടുക്കുന്നതുകൊണ്ടാണ് അദ്ദേഹം മൗനി ബാബ ചമയുന്നതെന്നും കെ.പി.സി.സി. സെക്രട്ടറി അഡ്വ: ഐ. മൂസ പ്രസ്താവിച്ചു. വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ആദർശ് അരിക്കുളം, യു.ഡി.എഫ് ചെയർമാൻ സി.രാമദാസ്, ബ്ളോക്ക് ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, മണ്ഡലം ഭാരവാഹികളായ ടി.ടി. ശങ്കരൻ നായർ, ലത പൊറ്റയിൽ, സുമേഷ് സുധർമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, ബിനിമഠത്തിൽ എന്നിവർ സംസാരിച്ചു. അനസ് കാരയാട്, ബാബു പറമ്പടി, ബാലൻ കൈലാസ്, പി.ശശീന്ദ്രൻ, പി.കെ.കെ. ബാബു, ടി.എം. പ്രതാപചന്ദ്രൻ, ബീന വരമ്പിച്ചേരി നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ ചട്ടിപ്പുരയിൽ ആമിന അന്തരിച്ചു

Next Story

കാഞ്ഞിലശ്ശേരി ,കുറ്റ്യാടി താഴെ കുനി (ശ്രീലകം) കല്യാണി അന്തരിച്ചു

Latest from Local News

കക്കഞ്ചേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഉളളിയേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ആരോഗ്യ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലെ കക്കഞ്ചേരിയില്‍ സജ്ജമാകുന്നു. പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട്

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.