അമേരിക്കയിലെ ടെക്‌സസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം

അമേരിക്കയിലെ ടെക്‌സസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്ന് ഹൈദരാബാദ് സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടം.

കാർപൂളിംഗ് ആപ്പ് വഴി കണക്റ്റു ചെയ്‌താണ് ഇവർ യാത്ര ചെയ്തത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഒരമ്പട്ടിയും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാൻ ബെൻ്റൺവില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാർള. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദർശിനി വാസുദേവൻ ബെൻ്റൺവില്ലിലുള്ള അമ്മാവനെ കാണാൻ പോകുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ടൂറിസം ടാക്സികളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്

Next Story

നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസവാഹന യാത്ര നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്

Latest from Main News

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേറ്റു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തിയ റവാഡ എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റത്. കേന്ദ്രസര്‍വ്വീസില്‍

സത്യസന്ധനും മനുഷ്യ സ്നേഹിയുമായ ഒരു ഡോക്ടറുടെ ആത്മ നൊമ്പരമായി കേരളം ഡോ: ഹാരിസിൻ്റെ വെളിപ്പെടുത്തലിനെ കാണുന്നു; അഭിനന്ദനങ്ങൾ ഡോ. ഹാരിസ് – മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗം തലവൻ ഡോ: ഹാരിസ് ചിറക്കൽ നടത്തിയ വെളിപാടുകൾ രോഗാതുരമായ കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തിൻ്റെ

പുതുക്കിയ റെയില്‍വേ യാത്രാനിരക്ക് പ്രാബല്യത്തില്‍; ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇന്നുമുതല്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം

റെയിൽവേയിലെ പുതുക്കിയ യാത്രാ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഓർഡിനറി ക്ലാസ്സുകളിൽ 500 കിലോമീറ്റർ ദൂരം വരെ നിരക്ക് വർധന ഉണ്ടാകില്ല.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.