നഗരസഭാ പ്രദേശത്തെ എല്ലാ നിയമ ലംഘനങ്ങളും ഇനി മൂന്നാമതൊരാൾ കാണും. കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിലായി 26 ക്യാമറകളാണ് നഗരസഭ സ്ഥാപിച്ചത്. നഗരത്തിലെ വർധിക്കുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരമാണ് പ്രധാനമായും ക്യാമറ സ്ഥാപിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.നഗരപ്രദേശത്തെ ഒഴിഞ്ഞ പലയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
നഗരസഭ ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. മാത്രമല്ല, നഗരത്തെയും പരിസരത്തെയും ലഹരി – സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് മുക്തമാക്കുകയും ഇതുകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.