കേരളത്തിൽ ഇത്തവണ അരളിയില്ലാത്ത ഓണം

കേരളത്തിൽ ഇത്തവണത്തെ ഓണത്തിന് അരളിപ്പൂവുണ്ടാവില്ല. പിങ്ക്, ചുവപ്പ്, ഇളം മഞ്ഞ, വെള്ള തുടങ്ങി പൂക്കളത്തിലെ നിറസാന്നിധ്യമായ അരളി പൂവിന് കേരളത്തിൽ ഇക്കൊല്ലം ആവശ്യക്കാർ തീരെയില്ല.

അരളിപ്പൂ കഴിച്ച് യുവതി മരിച്ചതോടെയാണ് കേരളത്തിൽ അരളിപ്പൂവിന്‍റെ ഡിമാന്‍റ് ഇടിയുന്നത്. പിന്നാലെ അരളിപ്പൂവിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ട് പുറത്തു വന്നു. അരളിപ്പൂ കഴിച്ച് പശു ചത്ത വാർത്തകളുമെത്തി. ഇതോടെ പല ദേവസ്വങ്ങളും അരളിപ്പൂ നിവേദ്യത്തിൽ വിലക്കി. മറ്റ് പല ക്ഷേത്രങ്ങളും നിവേദ്യത്തിൽ നിന്നും അരളിയെ ഒഴിവാക്കി. ഇപ്പോഴിതാ ഓണത്തിനും അരളിപ്പൂവിന് ഡിമാന്‍റില്ല.

കേരളത്തിലേക്ക് അരളിപ്പൂ കയറ്റുമതി ചെയ്യുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ഓണത്തിനായി ഇതുവരെ ഒരാൾ പോലും അരളി മുൻകൂർ ഓർഡർ ചെയ്തിട്ടില്ലെന്നാണ് വസ്തവം. മുന്‍വര്‍ഷങ്ങളില്‍ ഉത്രാടനാളിലേക്ക് ആറായിരം കിലോ അരളിപ്പൂവിനുവരെ മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു കിലോയ്ക്ക് പോലും ആവശ്യക്കാരില്ല.

ഓണക്കാലത്തെ ആവശ്യത്തിന് പുറമേ മരണാനന്തര ചടങ്ങുകള്‍, പൂജ തുടങ്ങിയവയ്ക്കായാണ് അരളി കേരളത്തിലേക്ക് അധികം എത്തിയിരുന്നത്. വിഷാംശം ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെ ഒരാവശ്യത്തിനും അരളി ഉപയോഗിക്കാതായി. ചീത്തയാവാതെ കൂടുതൽ നാൾ സൂക്ഷിക്കാമെന്നതാണ് പൂവുകൾക്കിടയിൽ അരളിയെ വ്യത്യസ്ഥമാക്കുന്നത്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് അരളിപ്പൂവ് തമിഴ്നാട്ടില്‍നിന്ന് കയറ്റിവിടുന്നുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

Next Story

പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു

Latest from Main News

കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി

സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്

നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന്

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേറ്റു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തിയ റവാഡ എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റത്. കേന്ദ്രസര്‍വ്വീസില്‍

സത്യസന്ധനും മനുഷ്യ സ്നേഹിയുമായ ഒരു ഡോക്ടറുടെ ആത്മ നൊമ്പരമായി കേരളം ഡോ: ഹാരിസിൻ്റെ വെളിപ്പെടുത്തലിനെ കാണുന്നു; അഭിനന്ദനങ്ങൾ ഡോ. ഹാരിസ് – മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗം തലവൻ ഡോ: ഹാരിസ് ചിറക്കൽ നടത്തിയ വെളിപാടുകൾ രോഗാതുരമായ കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തിൻ്റെ