അഭയം ചേമഞ്ചേരി സർക്കാർ ഏറ്റെടുക്കണമെന്ന് കെ. എസ്. എസ്. പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരിച്ച ചെലവാണ് ഈ വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് പ്രതിമാസം വേണ്ടി വരുന്നത്. ഭിന്ന ശേഷിക്കാരായ 108 വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഇവിടെ ഉണ്ട്. ഉദാരമതികളിൽ നിന്നും ധനസമാഹരണം നടത്തിയാണ് ഈ തുക കണ്ടെത്തുന്നത്.
സപ്തംബർ മാസത്തിലെ മുഴുവൻ പ്രവൃത്തി ദിനങ്ങളിലെയും ഭക്ഷണ വിതരണം ഏറ്റെടുത്തത് കെ. എസ്. എസ്. പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റിയാണ്. ഇതിനായുള്ള തുക സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ചടങ്ങിൽ ഡോക്ടർ എൻ. കെ. ഹമീദ്, കെ. എസ്. എസ്. പി.യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ.മാരാർ, സെക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ,ഇ. ഗംഗാധരൻ നായർ, പി. ദാമോദരൻ മാസ്റ്റർ, എ. ഹരിദാസ്, ഭാസ്കരൻ ചേനോത്ത്, പി. വേണു ഗോപാൽ,എൻ. വി. സദാനന്ദൻ, എം. സി. മമ്മദ് കോയ, സത്യനാഥൻ മാടഞ്ചേരി, സി.ശശിധരൻ എന്നിവർ സംസാരിച്ചു.