എംബിബിഎസ് ഇനി മലയാളത്തിലും പഠിക്കാം; പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതല്‍ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അധ്യാപന അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിര്‍ദേശം. ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം. ഇംഗ്ലിഷിനു പുറമേ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിള്‍ ഇനി എം.ബി.ബി.എസ് പഠിക്കാനാകും. ഹിന്ദിയിലുള്ള കോഴ്സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. (

മധ്യപ്രദേശില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ബയോകെമിസ്ട്രി, ഫിസിയോളജി, അനാട്ടമി എന്നീ മൂന്ന് വിഷയങ്ങള്‍ ഹിന്ദിയില്‍ പഠിപ്പിക്കാന്‍ തീരുമാനമായിരുന്നു. പ്രാദേശിക ഭാഷകളില്‍ പഠനം അനുവദിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോഴും സംസ്ഥാനങ്ങള്‍ അങ്ങനെയൊരു ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു മുന്‍പ് ദശീയ മെഡിക്കല്‍ കമ്മിഷന്‍ വിശദീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

കലാചാര്യ പുരസ്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ ഏറ്റുവാങ്ങി

Next Story

മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്

Latest from Main News

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് 21 ന് ; കൊയിലാണ്ടിയില്‍ പകൽ 10 മുതൽ മൂന്ന് വരെ

  നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ