കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍

കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടിയത്. സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. കാലിന് പരിക്കുള്ളതിനാല്‍ നടക്കാന്‍ പ്രയാസപ്പെടുകയായിരുന്ന മയിലിന് നേരെ തോമസ് മരക്കൊമ്പ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയില്‍ ചത്തു. തുടര്‍ന്ന് ചത്ത മയിലിനെ കറിവയ്ക്കുകയായിരുന്നു. തോമസിന്റെ വീട്ടില്‍ നിന്ന് മയില്‍ മാംസവും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്.

ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ സ്വകാര്യ പ്രാക്ടീസിന് വിലക്ക്; ഡോക്ടര്‍മാരുടെ പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി

Next Story

മകൻ മരിച്ച് പതിമൂന്നാം ദിവസം പിതാവും മരണപ്പെട്ടു

Latest from Main News

ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം ∙ ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ചു.

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യസംഘത്തില്‍നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്

കടുവ സെന്‍സസിനു പോയ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്

നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. എല്ലാ അപ്പുകളും എപ്പോ‍ഴും

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക്  ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ