ജില്ലയിലെ തദ്ദേശ സ്ഥാപങ്ങള്‍ മികച്ച മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഇതിന് പദ്ധതി ഭേദഗതിക്കുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ മുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വലിയ പരിശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ പിറകിലാണെന്നും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ അവരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഡിപിസി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി മെമ്പര്‍മാരായ എന്‍.എം വിമല, നജ്മ ചെട്ടിയാംവീട്ടില്‍, അംബിക മഗലത്ത്, വി.പി ജമീല, എം.പി ശിവാന്ദന്‍, ഐ.പി രാജേഷ്, സി.എം ബാബു, വി.പി ഇബ്രാഹിം കുട്ടി, കൃഷ്ണകുമാരി കെ, സി.പി മുസാഫര്‍ അഹമ്മദ്, സര്‍ക്കാര്‍ പ്രതിനിധി എ സുധാകരന്‍, ഗ്രാമപഞ്ചായത്ത് അസോസ്സിയേഷന്‍ സെക്രട്ടറി പി. ശാരുതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് എന്‍.പി ബാബു, ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.