കൊയിലാണ്ടി നഗരസഭ യിൽ 31ാം വാർഡിൽ കോതമംഗലം മഹാവിഷ്ണുക്ഷേത്രം – കണ്ടോത്ത് താഴെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ടിന് കോതമംഗലം ബ്രദേഴ്സ് നിവേദനം നൽകി. അശാസ്ത്രീയമായ രീതിയിൽ ഓവുചാൽ നിർമ്മാണവും തുടർന്ന് ജലവിതരണ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിയും നടത്തിയതിനാൽ കാൽ നട യാത്രക്കും വാഹന യാത്രക്കാർക്കും റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കരാറുകാരുടെ കൃത്യ വിലോപം മൂലം കഴിഞ്ഞ അഞ്ച് മാസത്തോളമായി രോഗികളും പ്രായമായവരും പരിസരവാസികളും അനുഭവിക്കുന്ന കേശങ്ങൾ ചില്ലറയല്ല. എത്രയും പെട്ടെന്ന് ഗുരുതരമായ യാത്രാ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ നടത്തേണ്ടി വരുമെന്ന് കോതമംഗലം ബ്രദേഴ്സ് ഭാരവാഹികൾ പറഞ്ഞു. ശശീന്ദ്രൻ കണ്ടോത്ത്, രാമകൃഷ്ണൻ പി.കെ, മഹേഷ് വി.എം, പ്രദീപ് സായിവേൽ , മഹേഷ് പി.കെ, ലക്ഷ്മിനാരായണൻ, വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.