നന്തി ബസാർ:പുറക്കാട് ലിവ അമേൻ കരാട്ടെ ആൻഡ് മാർഷ്യൽ ആർട്സ് അക്കാദമി പുറക്കാട് ഡോജോ അഞ്ചാം വാർഷിക നിറവിൽ കാരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നാട്ടിലെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വടകര എസ്.ഐ നിസാർ ഉദ്ഘടാനം നിർവഹിച്ചു. ലുകുമാൻ മാസ്റ്റർ അധ്യക്ഷനായി.ഗ്രാൻഡ് മാസ്റ്റർ കെ. എം ശരീഫ് മുഖ്യ പ്രഭാഷണം നടത്തി . കരാട്ടെ വിദ്യാർത്ഥികളുടെ വിവിധ പ്രകടനങ്ങൾ അരങ്ങേറി.കാരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ നവാഫ് വി .പി , ഘനശ്യം ബാലകൃഷ്ണൻ , ഷെറിൻ.എ.വി, തമന്ന ഖദീജ, സെക്കൻ്റ് ബ്ലാക്ക് ബെൽറ്റ് കരസ്തമാക്കിയ സെൻസൈ അബ്ദുറഹ്മാൻ, സെൻസൈ നൗഫൽ എന്നിവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. സെൻസൈമാരായ ലത്തീഫ് എ.വി, ജലീൽ പയ്യോളി, എ.എം. അബ്ദുറഹ്മാൻ ,കെ.വി. റംഷാദ് , ടി.നൗഫൽ, വി.ഉവൈസ് , എ.വി.ശുഫൈസ് ,കെ.എം നുമാൻ നേതൃത്വം നൽകി. വേദിയിൽ സി.മൊയ്തീൻ, ഫയർമാൻ എം.ടി. റാഷിദ് , സന്നിഹിതരായി. സെൻസൈക്ക.വി.ലത്തീഫ് സ്വാഗതവും, റംഷാദ് നന്ദിയും പറഞ്ഞു.