ഏഴര കോടി രൂപ ചെലവില്‍ പുതിയാപ്പയില്‍ നടപ്പാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

ഏഴര കോടി രൂപ ചെലവില്‍ പുതിയാപ്പയില്‍ നടപ്പാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മത്സ്യഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷ് കിയോസ്‌ക് കം കോള്‍ഡ് സ്റ്റോറേജ്, വല നെയ്ത്ത് ഷെഡ് നിര്‍മ്മാണം, മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യവില്‍പന നടത്തുന്നതിനായി ഇ സ്‌കൂട്ടറും ഐസ് ബോക്‌സും, കൃത്രിമ പാര്, സീഫുഡ് കിച്ചണ്‍ റസ്റ്റോറന്റ്, സോളാര്‍ ഫിഷ് ഡ്രയര്‍ യൂനിറ്റ്, ഫിഷ് മാര്‍ക്കറ്റ് നവീകരണം, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ ധാരണയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് മാതൃകാ മത്സ്യഗ്രാമം.

 

യോഗത്തില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഒ പി ഷിജിന, മത്സ്യഫെഡ് സ്റ്റേറ്റ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി കെ മോഹന്‍ദാസ്, തഹസില്‍ദാര്‍ പ്രേംലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീഷന്‍, കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ കെ ബി രമേശ്, സിഎംഎഫ്ആര്‍ഐ സയന്റിസ്റ്റ് അനു ലക്ഷ്മി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ സതീശന്‍, വിവിധ സംഘടനാ പ്രതിനിധികളായ സി ഗണേശന്‍, കെവി സുന്ദരേശന്‍, വി ഉമേഷന്‍, എം കെ ജിതേന്ദ്രന്‍, രാജേന്ദ്രന്‍ എം തുടങ്ങിവര്‍പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം: ജില്ലാ കലക്ടര്‍

Next Story

വൈദ്യുതി നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ