മണിയൂർ: മണിയൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതിക്ക് പൊളിച്ചിട്ട റോഡുകൾ പുനർനിർമിക്കുക. മണിയൂർ പഞ്ചായത്തിലെ റോഡുകൾ നന്നാക്കി ഗതാഗതയോഗ്യമാക്കുക, സർക്കാറിൻ്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിച്ച എം എൽ എ യും പഞ്ചായത്ത് പ്രസിഡണ്ടും ജനങ്ങളോട് മാപ്പ് പറയുക, എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് മണിയൂർ പഞ്ചായത്ത് കമ്മറ്റി നടത്തിയ ധർണ കെപിസിസി സെക്രട്ടറി അഡ്വ: ഐ. മൂസ്സ ഉദ്ഘാടനം ചെയ്തു.
കൊളായി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം , സി പി വിശ്വനാഥൻ, എം കെ ഹമീദ് , ചാലിൽ അഷ്റഫ്, പി .എം .അഷ്റഫ്, കമല ആർ പണിക്കർ, ശ്രീധരൻ കോട്ടപ്പള്ളി, സി.എം.സതീശൻ എന്നിവർ സംസാരിച്ചു. കെ.കെ. ബിന്ദു, പ്രമീള ഒ.പി, ഷാജി മന്തരത്തൂർ,അരക്കണ്ടി നാരായണൻ, കെ.പി. ദിനേശൻ, മനോജൻ.കെ.പി, , മഠത്തിൽ റസാഖ്, പ്രമോദ് മൂഴിക്കൽ , റിനീഷ്.പി.കെ,,രവി.എൻ.കെ,പി.എം വേലായുധൻ, ഗീമേഷ് മങ്കര, ചിത്ര, നഫീസ ടീച്ചർ എന്നിവർ നേതൃത്വം നൽകി.