കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുത് : കെ എം സച്ചിൻ ദേവ് എം എൽ എ

അത്തോളി :കേരളത്തിന്റെ വികസനത്തിന് സഹകരണ പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതെന്ന്
കെ എം സച്ചിൻ ദേവ് എം എൽ എ. സംസ്ഥാന സർക്കാർ സഹകരണ വകുപ്പിൽ നിന്നും അത്തോളി സഹകരണ ആശുപത്രിയ്ക്ക് ലഭിച്ച പുരസ്ക്കാരത്തിന് പൗരാവലി നൽകിയ ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങൾ, അത് ധന പരിപാലനമായാലും ആരോഗ്യ മേഖലയായാലും. എല്ലാ നിലയിലും ഭ്രദ്രത ഉറപ്പ് വരുത്തുന്ന അനുഭവമാണ് സഹകരണ പ്രസ്ഥാനങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയുടെ ചെക്ക് എം എൽ എയ്ക്ക് കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ സിന്ധു സുരേഷ് , സുധ കാപ്പിൽ , ബിന്ദു മഠത്തിൽ, സന്ദീപ് നാലുപുരയ്ക്കൽ , അത്തോളി സഹകരണ ആശുപത്രി മുൻ പ്രസിഡന്റ് കെ കെ ബാബു മാസ്റ്റർ , അത്തോളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ വിജയൻ , കെ മുരളീധരൻ, എ കെ രാജൻ ,അബ്ദുൽ അസീസ്, പി കെ രവീന്ദ്രൻ ,കെ കെ ശോഭ, അജീഷ് അത്തോളി , സുനിൽ കൊളക്കാട് , ചന്ദ്രൻ പൊയിലിൽ , ആർ എം കുമാരൻ, വി എം സുരേഷ് ബാബു ,ഗണേശൻ തെക്കേടത്ത് , ടി കെ കരുണാകരൻ, വിജില സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ പി എം ഷാജി സ്വാഗതവും മനയിൽ നൗഷാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നെല്യാടി മേപ്പയ്യൂര്‍ റോഡ് അടിയന്തിര നവീകരണത്തിന് 2.49 കോടി രൂപ അനുവദിച്ചു

Next Story

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

Latest from Main News

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചവർക്ക്‌ ഇന്ന് (4-7-25)  രാവിലെ 10 മുതൽ 8ന് വൈകിട്ട് 4വരെ വരെ പ്രവേശനം നേടാം

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot

നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം

നിപ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം.  മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ

കൃത്രിമ ബീജ സങ്കലനം നടത്തി പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്

കൃത്രിമ ബീജ സങ്കലനം നടത്തുന്ന പശുക്കള്‍ പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഇതിനായി

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ 18കാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന്

മാഹി കനാല്‍: കോട്ടപ്പള്ളിയില്‍ പുതിയ പാലം നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍

കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം പൂര്‍ത്തിയാക്കുന്നതിനായി കനാലിന് കുറുകെയുള്ള പ്രധാന പാലമായ കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിന്