ചിങ്ങപുരം: ചെടി ചട്ടിയില്ലാതെ കൃഷി ചെയ്യാൻ സാധിക്കുന്ന കൊക്കോഡമകൾ നിർമ്മിച്ച് സി.കെ.ജി.എം.എച്ച്.എസിലെ എൻ.എസ്.എസ്. വളണ്ടിയർമാർ. മണ്ണുകൊണ്ട് ബോളുണ്ടാക്കി അതിനുചുറ്റും പായൽ ചുറ്റി അതിൽ ചെടി നടുന്ന സമ്പ്രദായമാണിത്. 100 എൻ എസ് എസ് വളണ്ടിയർമാർ ചേർന്നു ഏകദേശം അറുനൂറിലധികം കൊക്കോഡാമകൾ നിർമിച്ച് പരിസരപ്രദേശത്തെ വീടുകളിൽ വിതരണം ചെയ്‌തു.
കൊക്കോഡാമ നിർമ്മാണം പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതക്കും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും സഹായകരമാണ് എന്നു ബോധ്യപ്പെടുത്തി ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ബഹു. ശ്യാമളടീച്ചർ ഉദ്ഘാടനം ചെയ്‌ത പദ്ധതിയിൽ പ്രോഗ്രാം ഓഫീസർ അനിൽ കുമാർ സി. വി സ്വാഗതവും ഹയർ സെക്കൻഡറി അദ്ധ്യാപിക ജഷിത ടീച്ചർ, പ്ലസ് ടു എൻ. എസ്.എസ് ലീഡർ അശ്വിൻ എന്നിവർ ആശംസയും അർപ്പിച്ചു. ചടങ്ങിൽ പ്ലസ് വൺ എൻ എസ്‌എസ് ലീഡർ ഹാസിം. നന്ദിയുംപ്രകാശിപ്പിച്ചു.