ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ

ഓണത്തിന് വയനാട് ദുരന്തപ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് പരമാവധി ആശ്വാസകരമായ നടപടികൾ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. വയനാട് ദുരന്തം ആയതിനാൽ ഓണം വിപണിയിൽ ആഘോഷപരിപാടികൾ ഉണ്ടാകില്ല. സെപ്റ്റംബർ 5 മുതൽ 16 വരെ ഓണം ഫെയർ നടക്കും. എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ എത്തിച്ചു കഴിഞ്ഞു. 13 ഇന സാധനങ്ങളും ഉറപ്പാക്കി. ഓണ ഫെയർ സെപ്റ്റംബർ 5 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ജൈവ കാർഷിക ഇനങ്ങളും ഫെയറിൽ ഉൾപ്പെടുത്തും.

300 കോടിയുടെ സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകി. സപ്ലൈകോയിലെ പഞ്ചസാരക്ഷാമം പരിഹരിച്ചു കഴിഞ്ഞു. ഓണത്തിന് മുൻപ് 5 പുതിയ സപ്ലൈകോ ഔട്ട് ലെറ്റുകൾ തുറക്കും. 6 ലക്ഷത്തോളം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും. റേഷൻ കടകൾ വഴി ആണ് വിതരണം. ഈ മാസം 9 മുതൽ വിതരണം ആരംഭിക്കും. തിരുവനന്തപുരത്തെ കോട്ടൂർ, കളിപ്പാംകുളം , അയിരൂപ്പാറ, കുടപ്പനമൂട്, തുടങ്ങിയ സ്ഥലങ്ങളിലാണ് സപ്പ്ളൈകോയുടെ പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സർക്കാറിന് താല്യര്യം കള്ളക്കടത്തിലും,സ്വർണ്ണം പൊട്ടിക്കലിലും:അഡ്വ:കെ പ്രവീൺ കുമാർ

Next Story

പി വി അൻവർ വിവാദം; എസ് പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

Latest from Main News

ഗവ*മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട്* *07.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

*’ഗവ*മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട്* *07.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* *1ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *2 സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *3ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു* *4.കാർഡിയോളജി’* *ഡോ.ജി.രാജേഷ്*

‘കുറത്തി  തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം; അണിയറ – മധു.കെ

കുറത്തി ശ്രീപാർവ്വതിയുടെ അവതാരമാണെന്നു വിശ്വസിക്കുന്ന കുറത്തി ഒരു ഉർവ്വരദേവതയാണ്. തുളുനാട്ടിൽ നിന്നും മലനാട്ടിലെത്തി വിവിധ കാവുകളിലും തറവാടുകളിലും സ്ഥാനം കൈക്കൊണ്ട കുറത്തിയമ്മ

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കോഴിക്കോട് മെഡിക്കൽ

വടകര എൻഎച്ച് നിർമാണത്തിലെ പാളിച്ചകൾക്ക് പരിഹാരം വേണമെന്ന് ഷാഫി പറമ്പിൽ എംപി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പ്രധാന ചർച്ചാവിഷയമായി

നിപ; സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന