സർക്കാറിന് താല്യര്യം കള്ളക്കടത്തിലും,സ്വർണ്ണം പൊട്ടിക്കലിലും:അഡ്വ:കെ പ്രവീൺ കുമാർ

 

പേരാമ്പ്ര:പിണറായി സർക്കാറിന് താല്പര്യം കള്ളക്കടത്തിലും,സ്വർണ്ണം പൊട്ടിക്കലിലുമാണെന്നും ജനങ്ങളെ ബാധിക്കുന്ന റോഡ് വിഷയത്തിലൊന്നും അവർക്ക് താല്പര്യമില്ലെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് ഗതാഗത യോഗ്യമാക്കാൻ വേണ്ടി മേപ്പയൂർ,കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് സായുക്ത സമരസമിതി നടത്തിയ പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന്റെ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രവീൺ കുമാർ. മേപ്പയൂർ കൊല്ലം റോഡ് വികസിപ്പിക്കാതെ എംഎൽഎ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്മുസ് ലിം ലീഗ് ജില്ലാജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ കുറ്റപ്പെടുത്തി. സമര സമിതി ചെയർമാൻകൂടിയായ മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.യു സെനുദ്ദീൻ, എം.കെ അബ്ദുറഹിമാൻ, കെ.പി.സി.സി സെക്രട്ടറി സത്യൻ കടയങ്ങാട്,പേരാമ്പ്ര നിയോജക മണ്ഡലംയു.ഡി.എഫ് ചെയർമാൻ ടി.കെ ഇബ്രാഹിം,മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ,ജെ.എസ്.എസ് ജില്ലാ സെക്രട്ടറി കെ.എം സുരേഷ് ബാബു,മേപ്പയൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ,കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ ഇടത്തിൽ ശിവൻ എന്നിവർ സംസാരിച്ചു.മാർച്ചിന് യു.ഡി.എഫ് നേതാക്കളായ ഇ അശോകൻ,രാജേഷ് കീഴരിയൂർ,കെ.പി വേണുഗോപാൽ,എം.എം അഷറഫ്,കെ.എം.എ അസീസ്,പെരുമ്പട്ടാട്ട് അശോകൻ,സി.പി നാരായണൻ,കുന്നുമ്മൽ അബ്ദുൽറസാഖ്,ടി.എ സലാം,ആന്തേരി ഗോപാലകൃഷ്ണൻ,ചുക്കോത്ത് ബാലൻ നായർ,കീഴ്പോട്ട് പി മൊയ്തി,കെ.പി മൊയ്തി,ഇ.കെ മുഹമ്മദ് ബഷീർ,സി.എം ബാബു,മേപ്പയൂരിലെയും,കീഴരിയൂരിലെയും ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനിലയം വിജയൻ,സറീന ഒളോറ,റാബിയ എടത്തിക്കണ്ടി,കെ.സി രാജൻ,ഇ.എം മനോജ്,സവിത നിരത്തിന്റെ മീത്തൽ,ജലജ കുറുമയിൽ മറ്റു യു.ഡി.എഫ് നേതാക്കളായ ഇല്ലത്ത് അബ്ദുറഹിമാൻ,കീഴ്പോട്ട് അമ്മത്,മുജീബ് കോമത്ത്,ഐ.ടി അബ്ദുൽ സലാം,ഒ.കെ കുമാരൻ,ഷർമിന കോമത്ത്,എം പ്രസന്നകുമാരി,അൻവർ കുന്നങ്ങാത്ത്,എം.കെ ഫസലുറഹ്മാൻ,എടയിലാട്ട് ഉണ്ണികൃഷ്ണൻ,കെ.എം ശ്യാമള,റിൻജുരാജ് എടവന എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: മേപ്പയൂർ-നെല്ലാടി-കൊല്ലം റോഡ് ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട് മേപ്പയൂർ,കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് സമരസമിതി നടത്തിയ ടി.പി രാമകൃഷ്ണൻ എം.എൽ.എ യുടെ ഓഫീസ് മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു.

 

Leave a Reply

Your email address will not be published.

Previous Story

സെപ്റ്റംബർ 28 ന് നെഹ്റുട്രോഫി വള്ളംകളി നടത്താൻ ആലോചന

Next Story

ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

COMPCOS  കൊയിലാണ്ടി ഫെസ്റ്റ് 2024 ഡിസംബർ 20 – 2025 ജനുവരി 5

കൊയിലാണ്ടിയിലെ സഹകരണ സ്ഥാപനമായ COMPCOS ൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു കൊയിലാണ്ടി ഫ്ലൈ ഓവറിനു കിഴക്കുവശം മുത്താമ്പി റോഡിലെ പഴയ

വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി

തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന

മേപ്പയ്യൂരിൽ യു ഡി എഫ് വിജയാരവം നടത്തി

മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ

ജവാന്‍ സുബനിഷിനെ അനുസ്മരിച്ചു

ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍