മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണ ആനുകൂല്യവും ശമ്പള കുടിശ്ശികയും ഓണത്തിനു മുൻപ് വിതരണം ചെയ്യുക ഓണം ബത്ത പതിനായിരം രൂപ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളിൽ ഉന്നയിച്ച് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ എൻ ടി യു സി ) യുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ ധർണ്ണസമരം സംഘടിപ്പിച്ചു.
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് യു.വി. ദിനേഷ് മണി ഉദ്ഘാടനം ചെയ്തു.
മലബാറിലെ ക്ഷേത്രജീവനക്കാരുടെ മാസശമ്പളം പോലും ഇല്ലാത്ത ദുരിതാവസ്ഥ അവസാനിപ്പിക്കാൻ സമഗ്ര മലബാർ ദേവസ്വം പരിഷ്ക്കരണ ബിൽ നിയമമാക്കണമെന്ന് യു. വി. ദിനേഷ് മണി പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് രൂപികരിച്ചിട്ടും പഴയ എച്ച് ആർ ആൻ്റ് സി ഇ നിയമങ്ങൾ തുടർന്ന് കൊണ്ടു പോകുക വഴി ക്ഷേത്ര ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുവാനാണ് സർക്കാറും ബോർഡും ശ്രമിക്കുന്നതെന്നും ചെയ്യുന്ന ജോലിക്ക് ഒന്നും രണ്ടും വർഷം കഴിഞ്ഞ് ശമ്പളം നൽകുന്ന സമ്പ്രദായം തൊഴിലാളി വർഗ്ഗ പാർട്ടി ഭരിക്കുന്ന സർക്കാറിന് ഭൂക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. ഐൻ ടി യു സി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് കെ. രാജീവ്, അഡ്വ എം. രാജൻ, സജീവൻ കാനത്തിൽ, കെ. രഘുനാഥ്, കെ.സി. ഗണേശൻ, സുനിൽ രാമന്തളി , പി. പ്രസാദ്, വി.പി ഷാജി, മോഹനൻ നമ്പീശൻ, പ്രേം കുമാർ പറശ്ശിനിക്കടവ്, വിശ്വൻ വി സംസാരിച്ചു