കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്വകാര്യ വ്യക്തിയുടെ പങ്കാളിത്തത്തോടെ ബസ്സ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പാര്‍ക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷയായി.
നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്,സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര,കെ.ഷിജു,ഇ.കെ.അജിത്ത്,നിജില പറവക്കൊടി,കൗണ്‍സിലര്‍മാരായ പി.രത്‌നവല്ലി,വി.പി.ഇബ്രാഹിംകുട്ടി,കെ.കെ.വൈശാഖ്,എ.ലളിത,നഗരസഭ അസി.എഞ്ചിനിയര്‍ കെ.ശിവപ്രസാദ്,ടി.കെ.സതീഷ് കുമാര്‍,എ.സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.പാര്‍ക്ക് നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റ് പ്രസിഡന്റും വ്യവസായിയുമായ കെ.എം.രാജീവനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.ഓടക്കുഴല്‍ സംഗീത വിദഗ്ധന്‍ എഫ്.ടി.രാജേഷ് ചേര്‍ത്തലയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. കൊയിലാണ്ടിയുടെ നഗര മധ്യത്തില്‍ മാലിന്യങ്ങളും ചപ്പു ചവറുകളും നിറഞ്ഞ ഒരിടമാണ് വ്യവസായി കെ.എം.രാജീവന്റെ(സ്റ്റീല്‍ ഇന്ത്യ)സഹകരണത്തോടെ മനോഹരമായ പാര്‍ക്കാക്കി മാറ്റിയത്.