കോഴിക്കോട് വാഹനാപകടത്തെ തുടർന്ന് ഒമ്പതു വയസുകാരിയെ ആറുമാസത്തോളമായി കോമയിലാകാൻ കാരണമായ കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കേരള പോലീസ്

കോഴിക്കോട് വാഹനാപകടത്തെ തുടർന്ന് 9 വയസുകാരിയെ ആറുമാസത്തോളമായി കോമയിലാകാൻ കാരണമായ കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് കേരള പോലീസ്. സംഭവസമയത്ത് കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തശ്ശി അപ്പോൾ തന്നെ മരിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 17 നാണ് അപകടം നടന്നത്. എന്നാൽ അപകടം നടന്ന് നാളിത് വരെയായിട്ടും കാരണക്കാരായവരെയോ വാ​ഹനത്തേയോ കണ്ടെത്താൻ സാധിച്ചിട്ടില്ല. മുക്കിലും മൂലയിലും സിസിടിവി പോലുള്ള നിരവധി സംവിധാനങ്ങൾ ഉണ്ടായിട്ടും ദേശീയപാതയിൽ വച്ച് നടന്ന ഈ കണ്ണില്ലാത്ത ക്രൂരതയുടെ തെളിവുകൾ പോലും പോലീസിന് ഇനിയും ലഭിച്ചിട്ടില്ല.

വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും അമിതവേ​ഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ആണ് ഇടിച്ചത്. ബേബി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു.

ദേശീയപാതയിലൂടെ തലശ്ശേരി ഭാ​ഗത്തേക്ക് കടന്നു പോയ വെള്ള നിറത്തിലുള്ള കാറാണ് അപകടം ഉണ്ടാക്കിയതെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാഹനത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980796, 8086530022 എന്നീ നമ്പറുകളിലേക്ക് വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. 

 

Leave a Reply

Your email address will not be published.