ഓണം പ്രമാണിച്ച് പൊതുവിഭാഗം കാർഡുടമകൾക്ക് കൂടുതൽ റേഷനരി നൽകാൻ തീരുമാനം. വെള്ളക്കാർഡിന് സെപ്റ്റംബറിൽ കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി കിട്ടും. നീലക്കാർഡിലെ ഓരോ അംഗത്തിനും സാധാരണ കിട്ടുന്ന 2 കിലോയ്ക്കു പുറമേ, കാർഡൊന്നിന് 10 കിലോ അധിക വിഹിതം നൽകും. സാധാരണവിഹിതം 4 രൂപ നിരക്കിലും അധികവിഹിതം 10.90 രൂപ നിരക്കിലുമാണ് നൽകുക.
നീലക്കാര്‍ഡുകാരുടെ സാധാരണ വിഹിതത്തിനൊഴികെ ഇക്കുറി കോംബിനേഷന്‍ ബില്ലിങ് പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള ഇനം അരി കിട്ടും. ഓഗസ്റ്റിലെ റേഷന്‍വിതരണം ശനിയാഴ്ച അവസാനിച്ചു. സെപ്റ്റംബറിലെ വിതരണം ചൊവ്വാഴ്ച തുടങ്ങും.