ഓണക്കാല വിലക്കയറ്റവും കരിഞ്ചന്ത വിൽപ്പനയും തടയാൻ പരിശോധന

 

കൊയിലാണ്ടി : ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടയും വിലക്കയറ്റം ,കരിഞ്ചന്ത,പൂഴ്ത്തിവെപ്പ്, മറിച്ചു വില്പന ,ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഓണം സ്പെഷ്യല്‍ സ്ക്വാഡ് പയ്യോളി ടൗണിലെ ഹോട്ടലുകളിലും,ബേക്കറികളിലും പൊതുമാര്‍ക്കറ്റിലും പരിശോധന നടത്തി.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ റേഷനിംങ് ഇന്‍സ്പെക്ടര്‍മാരായ നാരായണന്‍ ഒ കെ, സുനില്‍ കുമാര്‍ എസ്, ശ്രീനിവാസന്‍ പുളിയുള്ളതില്‍, ബൈജു പി കെ എന്നിവരും പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വില നിലവാരം പിടിച്ചുനിര്‍ത്തുന്നതിനാണ് പരിശോധനകള്‍ നടത്തുന്നതെന്നും തുടര്‍ന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ദേശീയപാത 66-ല്‍ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് തുടങ്ങുന്ന നന്തി ടൗണില്‍ വന്മുഖം-പളളിക്കര-കിഴൂര്‍ റോഡ് നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജനകീയ കമ്മിറ്റി

Next Story

ഉപഭോക്താക്കളുടെ പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ സ്‌മൈൽപേ പേയ്‌മെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്