ഉപഭോക്താക്കളുടെ പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ സ്‌മൈൽപേ സംവിധാനവുമായി പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ചിരിക്കുമ്പോൾ പണം അക്കൗണ്ടിൽ നിന്നും ഇടപാടുകാരിലേക്ക് പോകുന്ന സംവിധാനത്തിനാണ് ഫെഡറൽ ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിന്റെ സഹായത്തോടെ പണമിടപാട് നടത്തുന്നതാണ് ഈ രീതി.
സ്‌മൈൽ പേ സംവിധാനം പ്രയോജനപ്പെടുത്താനായി ഫെഡ് മെർച്ചന്റ് ആപ്പും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഇതിലേക്ക് നമ്മുടെ ആധാർ നമ്പർ കടക്കാരൻ അടിച്ച് നൽകും. ഇതിന് ശേഷം തുറന്നുവരുന്ന ഫോണിലെ ക്യാമറയിലേക്ക് നോക്കണം. ഈ ഫോട്ടോയും ആധാർ നമ്പറും വെരിഫൈ ചെയ്ത് ആളെ തിരിച്ചറിഞ്ഞാൽ പണം അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആകും.