കോഴിക്കോട്: എരഞ്ഞിപ്പാലം ഹൗസിംഗ് കോളനിയിൽ താമസിക്കുന്ന മലബാർ ക്രിസ്ത്യൻ കോളേജ് ഫിസിക്സ് വിഭാഗം മുൻ പ്രഫസർ പാനൂർ പുതിയവീട്ടിൽ ചന്ദ്രമോഹനൻ പി.വി. (78) നിര്യാതനായി. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം ആയിരുന്നു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (AKPCTA) സംസ്ഥാന സെക്രട്ടറി , കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കോഴിക്കോട് ഭവന നിർമാണ സഹകരണ സംഘം പ്രസിഡണ്ട് ആയി ദീർഘ കാലം സേവനം അനുഷ്ഠിച്ചു. ഭാര്യ: ഡോ. ജയശ്രീ,(പ്രോവിഡൻസ് കോളേജ് മുൻ സുവോളജി പ്രഫസർ). മകൻ: വരുൺ, മരുമകൾ: രഞ്ജു (എറണാകുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.
Latest from Local News
കോഴിക്കോട് : എച്ച് ആന്റ് എം എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന
കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റ്യാടിയില് തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്പ്പെടെ എട്ട് പേര്ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി
കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര് പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പാലം പണി തുടങ്ങാനായില്ല.







