മേപ്പയ്യൂർ : നമ്മുടെ വികസന പ്രവർത്തനങ്ങൾ സാധ്യമാകേണ്ടത് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടാവണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജന. സെക്രട്ടറി സബാഹ് പുൽപ്പറ്റ പറഞ്ഞു. അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എം.പി. വിരേന്ദ്രകുമാർ അവസാന ശ്വാസം വരെ നിലകൊണ്ടത് പരിസ്ഥിതിയും കുടി വെള്ളവും സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. നമ്മുടെ കുന്നുകളും മലകളും പുഴകളും സുന്ദരമായ പച്ചപ്പുകളും സംരക്ഷിച്ച് പുതിയ തലമുറയ്ക്ക് കാവലാവാളാവണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. മേപ്പയ്യൂരിലെ പുറക്കാമല സംരക്ഷണത്തിന് എക്യദാർഡ്യമായി സോഷ്യലിസ്റ്റ് പഠന കേന്ദ്രം സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ കീഴ്പ്പയ്യൂർ – മണപ്പുറം മുക്കിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പഠനകേന്ദ്രം ചെയർമാൻ സുനിൽ ഓടയിൽ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ അഡ്വ വിനോദ് പയ്യട മുഖ്യ പ്രഭാഷണം നടത്തി.
കെ. ലോഹ്യ, , പി. മോനിഷ ,ഭാസ്കരൻ കൊഴുക്കല്ലൂർ,ജെ.എൻ പ്രേംഭാസിൻ ,, പഠന കേന്ദ്രം കൺവീനർ അഷറഫ് വള്ളോട്ട്, എം.കെ. സതി,നിഷാദ് പൊന്നങ്കണ്ടി,,വത്സൻ എടക്കോടൻ, സി.സുജിത്ത്, പി.സി. നിഷാകുമാരി,അഡ്വ രാജീവൻ മല്ലിശ്ശേരി,സി.ഡി. പ്രകാശ്, പി.സി സതീഷ്, കെ.ടി.രതീഷ്,കല്ലോട് ഗോപാലൻ, കെ.കെ. നിഷിത, കെ.വി.ബാലൻ, വി.പി.മോഹനൻ, , കീഴലാട്ട് കൃഷ്ണൻ കെ.കെ. പ്രേമൻ, കെ.എം മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.