ദുരന്തം തകർത്തെങ്കിലും വിദ്യാഭ്യാസമെന്ന തകരാത്ത ആഗ്രഹവുമായി അവർ അറിവിൻ്റെ മുറ്റത്തേക്കുള്ള പടികൾ കയറി

നീണ്ട ഇടവേളയ്ക്ക് ശേഷം സങ്കടകടൽ കയറി അറിവിന്റെ മുറ്റത്തേയ്ക്ക് വീണ്ടും അവർ ചിരിക്കുന്ന മുഖവുമായി എത്തി. വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിലാണ് കുട്ടികൾ എത്തിയത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും വെള്ളാമർമലയിലുമുള്ള കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകി.

ദുരന്തം തകർത്തെങ്കിലും വിദ്യാഭ്യാസമെന്ന തകരാത്ത ആഗ്രഹവുമായി അവർ അറിവിൻ്റെ മുറ്റത്തേക്കുള്ള പടികൾ കയറി. കുട്ടികൾ എത്തിയത് വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി മേപ്പാടിയിൽ നടക്കുന്ന പ്രവേശനോത്സവത്തിലാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുട്ടികളുടെ പഠനത്തിൽ ഒരു കുറവും വരുത്തില്ലെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്. ഈ നാട് മുഴുവൻ വായനാടിനൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാവരും പഠിച്ചു മുന്നേറണമെന്നും, വിദ്യാഭ്യാസ വകുപ്പ് കൂടെയുണ്ടെന്നും കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്ക് നാൽപ്പത് ദിവസത്തെ പഠനം നഷ്ടമായതിനാൽ അധിക ക്ലാസെടുത്ത് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, അതിനായി അധ്യാപകർക്ക് പരിശീലനം നൽകുമെന്നും പ്രതികരിച്ചു. കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളാർമല സ്കൂളിലെ തകരാത്ത കെട്ടിടം ദുരന്തത്തിൻ്റെ സ്മാരകമായി നിലനിർത്തുമെന്നാണ് മന്ത്രി പറഞ്ഞത്. സർക്കാർ ദുരന്തബാധിത പ്രദേശത്തെ പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞ മന്ത്രി, പ്രവേശനോത്സവം അതിൻ്റെ ആദ്യ ഘട്ടമാണെന്നും വ്യക്തമാക്കി.

ദുരന്തബാധിത പ്രദേശത്തെ പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അതിന്റെ ആദ്യഘട്ടമാണ് ഈ പ്രവേശനോത്സവമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. 607 കുട്ടികളുടെ പ്രവേശനമാണ് ഇന്ന് മേപ്പാടിയിൽ നടക്കുന്നത്. മൂന്ന് കെഎസ്ആർടിസി ബസ്സുകളിലാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. വിദ്യാർത്ഥികൾക്ക് പുതിയ പഠന സാമഗ്രികൾ നൽകും. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

Next Story

ഓണം പ്രമാണിച്ച് പൊതുവിഭാഗം കാർഡുടമകൾക്ക് കൂടുതൽ റേഷനരി നൽകാൻ തീരുമാനം

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ