തീവണ്ടിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി:തീവണ്ടിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.പയ്യോളി സ്വദേശി പട്ടേരി റഹീസ് (34)ആണ് മരിച്ചത് .തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ നിന്നാണ് കൊയിലാണ്ടി അരങ്ങാടത്ത് ഭാഗത്ത് റഹീസ് വീണത്. തീവണ്ടിയിൽ കൂടെ യാത്ര ചെയ്ത സുഹൃത്താണ് യുവാവ് വീണത് അറിയിച്ചത്.യാത്രക്കാർ അപായ ചങ്ങല വലിച്ചതിനെ തുടർന്ന് തീവണ്ടി ചെങ്ങോട്ടുകാവ് ടൗണിന് സമീപം നിർത്തി ഗാർഡും സഹയാത്രികരും യുവാവിനെ കണ്ടെത്താൻ തിരച്ചിലാരംഭിച്ചു.

വിവരമറിഞ്ഞ് ഫയർഫോഴ്സും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി.അരങ്ങാടത്ത് ഇരുപാളത്തിനും ഇടയിലാണ് റഹീസിനെ പരിക്കേറ്റ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഗ്നിരക്ഷാസേന ഉടൻ തന്നെ റഹീസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ഖത്തറിൽ ജോലി ആവശ്യം പോകുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ചെന്നൈയിലേക്ക് പോകുകയായിരുന്നു.

 ബാപ്പ : റസാക്ക് പട്ടേരി

ഉമ്മ : ജമീല

ഭാര്യ: ആയിഷ

 ഒന്നര വയസ് പ്രായമുള്ള മകനുണ്ട്.

സഹോദരങ്ങൾ: റമീസ്, റജീസ്.

Leave a Reply

Your email address will not be published.