പിണറായിയുടെ രാജി ആവശ്യപ്പെട്ടു നഗരത്തെ പ്രകമ്പനം കൊള്ളിച്ച് കോൺഗ്രസ് പ്രകടനം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കോഴിക്കോട്: കേരളം കള്ളക്കടത്തിന്റെയും കൊലപാതകത്തിന്റെയും പറുദീസയാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന് വശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു. ഇംഗ്ലീഷ് പള്ളിക്ക് (മനോരമ ജംഗ്ഷൻ ) സമീപത്തുനിന്നും ആരംഭിച്ച പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, വിദ്യാ ബാലകൃഷ്ണന്‍, കെ. രമാമചന്ദ്രന്‍ മാസ്റ്റര്‍, സുല്‍ഫിക്കര്‍ അലി, കെ.എം. അഭിജിത്ത്, വി.ടി. സൂരജ് , എന്‍. ഷെറില്‍ ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.