കക്ഷി രാഷ്ട്രീയത്തിനതീതമായി കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന കർഷക സംഘടന കാർഷിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം എന്ന നിലയിൽ കിസാൻ രത്ന പുരസ്കാരം കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) ആയ ഒ കെ സുരേഷിന് നൽകി. കണ്ണൂർ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘടനയുടെ ദേശീയ ക്യാമ്പിൽ വെച്ച് പുരസ്കാര വിതരണം നടത്തി. കേരള കയർ ബോർഡ് വൈസ് ചെയർമാൻ ശ്രീ സി കെ പത്മനാഭൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി ഗീത, കണ്ണൂർ ബ്ലോക്ക് എ ഡി എ ആദർശ്, ഡോ: പിയൂഷ് നമ്പൂതിരി,കെ എം സുരേഷ് ബാബു കീഴരിയൂർ, കൊല്ലം കണ്ടി വിജയൻ, സാബു കീഴരിയൂർ, സംഘടനയുടെ ദേശീയ സംസ്ഥാന നേതാക്കൾ കർഷക പ്രതിനിധികൾ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേളകം പടിയക്കണ്ടി നേഴ്സറിയിൽ വികസിപ്പിച്ചെടുത്ത മുന്തിയ ഇനം കശുമാവിൻ തൈകൾ പരിപാടിയിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.