മേപ്പയൂർ:മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് റോഡ് ഗതാഗത യോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര എം.എൽ.എ യുടെ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച് സംഘടിപ്പിക്കുന്നു.മാർച്ച് പേരാമ്പ്ര ടൗൺ പള്ളിക്കു സമീപം പേരാമ്പ്ര പയ്യോളി,കുറ്റ്യാടി റോഡ് ജംഷനിൽ നിന്നും തുടങ്ങി പേരാമ്പ്ര ബസ്സ്സ്റ്റാന്റ് പരിസരത്തുകൂടി ചേനോളി റോഡിലുള്ള എം.എൽ.എ ഓഫീസിൽ സമാപിക്കും.മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുമെന്നും മുസ് ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തുമെന്നും മേപ്പയൂർ,കീഴരിയൂർ പഞ്ചായത്ത് സംയുക്ത സമരസമിതി നേതാക്കളായ പറമ്പാട്ട് സുധാകരൻ,ടി.യു സൈനുദീൻ,എം.കെ അബ്ദുറഹിമാൻ,ഇടത്തിൽ ശിവൻ എന്നിവർ അറിയിച്ചു.