പേരാമ്പ്ര. ചെറുവണ്ണൂർ കക്കറമുക്കിലെ കരുണ പാലിയേറ്റീവ് കെയർ സെൻറർ അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് മേയ്ത്ര ആശുപത്രി, വിഷൻ ഐ ഹോസ്പിറ്റൽ പേരാമ്പ്ര, സരോജ് മെഡിക്കൽ ലാബ് പേരാമ്പ്ര എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ചെറുവണ്ണൂർ നോർത്ത് എം.എൽ.പി സ്കൂൾ കക്കമുക്കിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു.. ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു മുഖ്യപ്രഭാഷണം നടത്തി.
കരുണ പ്രസിഡൻ്റ് ഹമീദ് ചെറിയാണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഹമീദ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ് , ബാലകൃഷ്ണൻ പടിഞ്ഞാറത്ത്, പി.സി. ഇബ്രാഹിം, ബാലകൃഷ്ണൻ മാസ്റ്റർ, കെ.സി. മൊയ്തു, മൊയ്തീൻ ടി. കക്കറമുക്ക്, സി.എം. അബൂബക്കർ, പി.പി. മൊയ്തു, പുഷ്പ (നഴ്സ്, കരുണ), ബാലകൃഷ്ണൻ മീഡിയ വിഷൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി പി ഗോപാലൻ സ്വാഗതവും സി.എം. ഗോവിന്ദൻ നന്ദിയും പറഞ്ഞു. ‘കരുണ’യോടൊപ്പം വർഷങ്ങളായി പാലിയേറ്റിവ് രംഗത്ത്
സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന നഴ്സ് പുഷ്പയെ കരുണ രക്ഷാധികാരി പി.പി. മൊയ്തു പൊന്നാടയണിയിച്ച് ആദരിച്ചു. കാർഡിയോളജി, ജനറൽ മെഡിസിൻ, നേത്ര വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ മുന്നൂറോളം രോഗികളെ പരിശോധിച്ചു.