അരിക്കുളം: പോക്‌സോ കേസില്‍ കാരയാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ചൈത്രം ചാലില്‍ യദു (22)വിനെയാണ് മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് കേസിന് ആസ്പദമായ സംഭവം.
പത്ത് വയസുള്ള പെണ്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.