മേപ്പയ്യൂർ : വയനാട് ദുരന്തത്തിൽ വീടും സമ്പാദ്യവും നഷ്ടപ്പെട്ടവർക്കായി എൻ എസ് എസ് നിർമ്മിച്ചു നൽകുന്ന 150 വീടുകൾക്കുള്ള ധനസമാഹരണാർത്ഥം ജി വി എസ് എസ് മേപ്പയൂരിലെ വി എച്ച് എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് ബിരിയാണി ചാലഞ്ച് നടത്തി.
പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ബിജു യു പ്രിൻസിപ്പാളിൽ നിന്നും ബിരിയാണി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബിരിയാണിയുടെ ആദ്യ വില്പന രക്ഷാകർതൃ പ്രതിനിധി ശ്രീ അബ്ദുറഹീം വൊളണ്ടിയർ സ്നിഗ്ധക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി അർച്ചന ആർ, ശ്രീ. ബിജു യു , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ശ്രീരമ്യ, വൊളണ്ടിയർ ഷാദിൽ നിഹാൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ ജയസൂര്യ, പ്രമോദ് കുമാർ, ശ്രീജേഷ്, സൈര, ഹബീബത്ത്, സനിൽ കുമാർ , രജീഷ്, ശ്രീഹരി, ഗിരീഷ്, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.