കോൺഗ്രസ്സ് പ്രവർത്തകർ സാമൂഹ്യ നന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കണം കെ.പി.സി.സി സെക്രട്ടറി ഐ.മൂസ്സ കോൺഗ്രസ്സ് പ്രവർത്തകർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും ജനമനസ്സുകളിൽ ഇടം നേടണമെന്നും കെ.പി.സി.സി. സെകട്ടറി ഐ. മുസ്സ പറഞ്ഞു. മൂടാടി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. യോഗത്തിൽ മൂടാടി മണ്ഡലം പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് കെ.ടി. വിനോദൻമാർഗ്ഗരേഖ അവതരിപ്പിച്ചു. കെ.പി.സി.സി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ, ഡി.സി.സി. സെകട്ടറി വി.പി. ഭാസ്കരൻ .രജിസജേഷ്, നിംനാസ് , വാർഡ് പ്രതിനിധികൾ സംസാരിച്ചു.ബിജേഷ് ഉത്രാടം സ്വാഗതവും ബിജേഷ് രാമനിലയം നന്ദിയും പറഞ്ഞു.