ഉള്ളിയേരി: ഉരുളെടുത്ത വയനാടിലെ ചൂരൽ മലയിൽ ഡി വൈ എഫ് ഐ നിർമ്മിച്ചു കൊടുക്കുന്ന ഭാവനങ്ങൾക്ക് വേണ്ടിയുള്ള ധന ശേഖരണാർത്ഥം ഡി വൈ എഫ് ഐ ഒള്ളൂർ ടൗൺ, കടവ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നാളെ (02.10.2024) തിങ്കളാഴ്ച ഒള്ളുരങ്ങാടിയിൽ ചായമക്കാനിയും,സംഗീത വിരുന്നുമൊരുക്കുന്നു. വൈകുന്നേരം മൂന്നു മണി മുതൽ ആരംഭിക്കുന്ന ചായമക്കാനിയിൽ ചായയ്ക്കൊപ്പം രുചികരമായ വിവിധയിനം പലഹാരങ്ങളും ഉണ്ടാകും കൂടാതെ പ്രശസ്ത ഗായകർ അണിനിരക്കുന്ന സിനി ട്രാക്ക് ഗാനമേളയും ഉണ്ടാവുമെന്ന് സംഘടകർ അറിയിച്ചു.