നാദാപുരം സ്കൂൾ പരിസരത്ത് നിന്ന് 900 ത്തിലേറെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയിൽ - The New Page | Latest News | Kerala News| Kerala Politics

നാദാപുരം സ്കൂൾ പരിസരത്ത് നിന്ന് 900 ത്തിലേറെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയിൽ

കോഴിക്കോട് നാദാപുരം സ്കൂൾ പരിസരത്ത് നിന്ന് 900 ത്തിലേറെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ പ്രതിയിൽ നിന്ന് വിൽപ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെടുത്തു.

പൊലീസ് പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ട്രെയിൻ മാർഗമാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നത് എന്ന് പ്രതി പൊലീസിൽ മൊഴി നൽകി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയനാടിന് ഒരു കൈത്താങ്ങ് ബിരിയാണി ചലഞ്ചുമായി ജി വി എച്ച് എസ് എസ് മേപ്പയ്യൂർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 02 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യപ്രശ്നം നടത്തും

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പണം നടത്തുന്നതിന് മുന്നോടിയായി അഷ്ടമംഗല്യപ്രശ്നം നടത്താൻ ക്ഷേത്രത്തിലെ വിവിധ

പുസ്തക ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. എം.കെ. കുഞ്ഞമ്മത് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ

കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 2025-26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

നാല് പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ

ലയൺസ് ഡിസ്ട്രിക്റ്റ് 318 E 2025-26 വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലയൺസ് ഡിസ്ട്രിക്റ്റ് 318 E യുടെ 2025-26 വർഷത്തെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ, 2025

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി