കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം ; ആമ്പിലേരി കാർഷിക കൂട്ടായ്മ - The New Page | Latest News | Kerala News| Kerala Politics

കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം ; ആമ്പിലേരി കാർഷിക കൂട്ടായ്മ

അരിക്കുളം. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലുള്ള തകർച്ച കാരണം വലിയ തോതിൽ പ്രതിസന്ധി നേരിടുന്ന കർഷകരുടെ കാർഷിക വിളകൾ മുഴുവനും സർക്കാർ ചെലവിൽ യാതൊരു മാനദണ്ഡവുമില്ലാതെ സൗജന്യമായി ഇൻഷുർ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ആമ്പിലേരി കാർഷിക കൂട്ടായ്മ ജനറൽബോഡി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ. ദിനേശന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗം അരിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രഡിഡന്റ് എ. എം.സുഗതൻ ഉദ്ഘാടനം ചെയ്തു .
അരിക്കുളം കൃഷി ഓഫിസർ കുമാരി അമൃത ബാബു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബിനി മഠത്തിൽ ,വനമിത്ര പുരസ്‌കാരജേതാവ് സി. രാഘവൻ, പി.കെ.അൻസാരി, വി. വി. എം. ബഷീർ ,എം.സുരേന്ദ്രൻ, വി.ബാലകൃഷ്ണൻ,എം. രാമാനന്ദൻ,എ.പി.രാരി, ബിജിഷ ടി.എസ്‌,മിനി എം. എം ,ഉമ്മർകോയ ടി.കെ,ശിവദാസൻ പി.എം,രാജേഷ് ടി.കെ
മുതലായവർ സംസാരിച്ചു . കഴിഞ്ഞ എസ്‌ എസ്‌ എൽ സി പരീക്ഷ യിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥ മാക്കിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി അനുമോദിച്ചു. വാളേരി പാടശേഖര സമിതിയുടെയും മാവട്ട് പടശേഖര സമിതിയുടെയും പരിധിയിൽ വരുന്ന അൻപത്തി രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് കൃത്യമായ തരത്തിൽ ജലസേ ജനസൗകര്യത്തിന് തോടോ യന്ത്രങ്ങൾ എത്തിക്കുന്നതിനാവശ്യ മായ നടപ്പാത സൗകര്യമോ ഇല്ലാത്ത ത് കാരണം കർഷകർ കൃഷിയിറക്കാൻ കഴിയാത്തതിനാൽ നെൽവയൽ തരിശായി കിടക്കുക യാണ് .ഒരു കാലത്ത് കർഷകർ പോന്നു വിളയിച്ച പ്രസ്തുത നെൽവയൽ കൃഷി യോഗ്യ മാക്കണമെന്നും യോഗം അംഗീകരിച്ചപ്രമേയം അധികാരികളോടാവശ്യ പെട്ടു പുതിയ ഭാരവാഹികളായി വി.വി.എം.ബഷീർ, പ്രസിഡന്റ്. ജിനീഷ് .എം.വൈസ് പ്രസിഡന്റ്
.പി.കെ.അൻസാരി സെക്രട്ടറി. ശിവദാസൻ പി.എം. ജോയന്റ് സെക്രട്ടറി വി.ബാല കൃഷ്ണൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു


.

Leave a Reply

Your email address will not be published.

Previous Story

പോക്സോ കേസിൽ കാരയാട് സ്വദേശി അറസ്റ്റിൽ

Next Story

പയറ്റുവളപ്പില്‍ പി.വി. മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ അന്തരിച്ചു

Latest from Local News

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  07-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  07-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുന്നു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കും. യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

ഗുജറാത്ത് വഡോദരയിലെ ചെക്ക്‌മേറ്റ് സര്‍വിസസ് എന്ന സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 9909030159, 9327982654 നമ്പറില്‍

മേപ്പയൂരിൽ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത രക്തശാലി നെല്ലിൻ്റെ വിളവെടുപ്പ് ഉത്സവം നടത്തി

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരായ കൃഷി ഓഫീസർ ഡോ.ആർ.എ അപർണ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ, കൃഷി അസിസ്റ്റൻ്റ് എസ്.