കൊയിലാണ്ടി: മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന വി.വി. ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു. സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് എൻ.കെ.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ലാ സെകട്ടറി ശശികുമാർ പേരാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. ഉമേഷ് പിഷാരികാവ് അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ കെ.ദാസൻ, ഏരിയാ സെക്രട്ടറി കെ. രാകേഷ്, വി.പി. രാജീവൻ എന്നിവർ സംസാരിച്ചു. പൊയിൽക്കാവ് ശ്രീദുർഗ്ഗാദേവിക്ഷേത്രത്തിൽ നിന്നും കഴകം ജോലിയിൽ നിന്നും വിരമിച്ച ഹരിദാസൻ നമ്പീശന് യോഗത്തിൽ യാത്രയയപ്പ് നൽകി.