ഇ പി ജയരാജനു പകരം ടി പി രാമകൃഷ്ണൻ എൽ ഡി എഫ് കൺവീനർ

ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി. ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, പ്രകാശ് ജാവദേക്കർ എന്നിവരുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം ചുമതല എംഎല്‍എ ടി.പി രാകൃഷ്ണന് നല്‍കി.

ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനത്തിന് പിന്നാലെ ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങി. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിന് നില്‍ക്കാതെയാണ് ഇ.പി മടങ്ങിയത്. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇ.പിയുടെ വിശദീകരണം.

ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, പ്രകാശ് ജാവദേക്കർ എന്നിവരുമായി ഇ. പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ഇക്കാര്യം ജയരാജനും സ്ഥിരീകരിച്ചിരുന്നു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ആക്കുളത്തുള്ള ഫ്ലാറ്റിൽ എത്തിയാണ് ജാവദേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് ഇ.പി പറഞ്ഞത്. പ്രമുഖ സിപിഎം നേതാവ് ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ശോഭാ സുരേന്ദ്രനാണ്. പ്രതിപക്ഷവും ഇക്കാര്യം ഏറ്റെടുത്തത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കളമശേരിയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊന്നു

Next Story

2024 സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ????

Latest from Main News

ഒക്ടോബർ 11 ന് കങ്കാരിയ തടാകക്കര അടച്ചിടുമെന്ന് മുനിസിപ്പൽ കോർപ്പറേഷന്റെ വിനോദ വകുപ്പ് അറിയിച്ചു

അഹമ്മദാബാദ്: ട്രാൻസ്‌ സ്റ്റേഡിയയിലെ ഏക ക്ലബ് അരീനയിൽ 70-ാമത് ഫിലിംഫെയർ അവാർഡുകൾ വിതരണം ചെയ്യുന്നതിനാൽ, സുരക്ഷാ, ഇവന്റ് മാനേജ്മെന്റ് നടപടികളുടെ ഭാഗമായി

സംസ്ഥാനത്തെ ദേശീയപാതയുടെ പൂർത്തീകരിച്ച ഭാഗങ്ങള്‍ ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ദേശീയപാതയുടെ പൂർത്തീകരിച്ച ഭാഗങ്ങള്‍ ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുമായി കൂടിക്കാഴ്ച

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ICDS@50 ലോഗോ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായുള്ള ICDS@50 ലോഗോ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ

ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി; കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശം

ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ

ദീപാവലി ഉത്സവത്തിന് മുന്നോടിയായി ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ 1.74 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്തു

ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ജിഎസ്ആർടിസി) യാത്രക്കാർ 1.74 ലക്ഷം ജിഎസ്ആർടിസി ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്‌