കൊയിലാണ്ടി തുറമുഖം രണ്ടാംഘട്ട വികസനപ്രവൃത്തി 2025 മെയിൽ പൂർത്തീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി

/

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി എം എം എസ് വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ 2025 മെയിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ.

പി എം എം എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയതലത്തിൽ നടപ്പാക്കുന്ന 77,000 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിന്റെ കൊയിലാണ്ടി തുറമുഖത്ത് നടന്ന പ്രാദേശികതല യോഗത്തിൽ
അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ നിന്ന് കൊയിലാണ്ടി തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനവും പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിന്റെ പുനരുദ്ധാരണവും ഉൾപ്പെടെ അഞ്ചു പദ്ധതികളാണ് 77,000 കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുന്നത്.

കൊയിലാണ്ടിക്കാരുടെ സ്വപ്ന പദ്ധതിയാണ് കൊയിലാണ്ടി മത്സ്യബന്ധന തുറമുഖമെന്ന് ഓൺലൈനായി നടത്തിയ
പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ടെൻഡർ ചെയ്തു യുഎൽസിസി ഏറ്റെടുത്തതായും പ്രവൃത്തികൾ ഏറെക്കുറെ അന്തിമഘട്ടത്തിൽ ആണെന്നും പരിപാടിയിൽ സംസാരിച്ച കാനത്തിൽ ജമീല എംഎൽഎ ചൂണ്ടിക്കാട്ടി.

രണ്ടാംഘട്ട വികസനപ്രവൃത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം അധികം വൈകാതെ നടത്താൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു.
കൊയിലാണ്ടിയിലേത് വലിയ തുറമുഖം ആണെങ്കിലും ഓരോ ദിവസം കഴിയുന്തോറും ബോട്ടുകളുടെ എണ്ണം കൂടിവരുന്നതും മറ്റു പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ലേലപ്പുരയുടെ സ്ഥലപരിമിതി, വാഹനങ്ങൾ തുറമുഖത്ത് പ്രവേശിച്ചു മത്സ്യങ്ങൾ കയറ്റുമ്പോൾ ഉള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കാര്യം ഫിഷറീസ് മന്ത്രിയുടെ
മുമ്പാകെ എത്തിച്ചിരുന്നു. ഇതേതുടർന്നാണ് തുടർവികസനത്തിന്‌ എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്രസർക്കാരിൽ സമർപ്പിച്ചത്.

കൊയിലാണ്ടി മത്സ്യബന്ധ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവൃത്തിയ്ക്ക് 28 കോടി രൂപയാണ് അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു. ഇതിൽ 60 ശതമാനം കേന്ദ്രഫണ്ടും ബാക്കി സംസ്ഥാന സർക്കാർ ഫണ്ടുമാണ്.

പരിപാടിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ്,കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, വാർഡ് കൗൺസിലർ വി പി ഇബ്രാഹിംകുട്ടി, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ സംബന്ധിച്ചു. ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ വിജി കെ തട്ടാമ്പുറം നന്ദി പറഞ്ഞു.

പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിൽ 20 ലോക്കർ മുറികൾ, പുതിയ രണ്ട് ലേലപ്പുരകൾ, പഴയ വാർഫിന്റെ വീതികൂട്ടൽ, പുതിയ പാർക്കിംഗ് ഏരിയ നിർമ്മാണം, കോൺക്രീറ്റ് റോഡ് നിർമ്മാണം, ഹാർബർ ബേസിന്റെ ആഴം കൂട്ടൽ, വൈദ്യുതീകരണം തുടങ്ങി 21.7 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് പി എം എം എസ് വൈ പദ്ധതിയിൽ നടപ്പാക്കുക.

പുതിയാപ്പ തുറമുഖം പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. വനം മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി ആശംസ അറിയിച്ചു.

പുതിയാപ്പ ഹാർബർ പരിസരത്ത് നടന്ന പ്രാദേശിക യോഗത്തിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്, എം കെ രാഘവൻ എംപി എന്നിവർ മുഖ്യതിഥികളായി. വാർഡ് കൗൺസിലർ മോഹൻദാസ്, സുധീർ കിഷൻ (ജോയിന്റ് ഡയറക്ടർ, ഫിഷറീസ്), കെ സുന്ദരേശൻ, എം കെ പ്രജേഷ്, പി മമ്മദ് കോയ, അഡ്വ. അൻവർ തുടങ്ങിയവർ സംബന്ധിച്ചു. ഹാർബർ എഞ്ചിനിയറിംഗ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ ജയദീപ് ടി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുള്‍പ്പെടെ പുതിയ എട്ട് മിന്നല്‍ സർവ്വീസുമായി കെ.എസ്.ആർ.ടി.സി

Next Story

സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; കെ.എസ് ചിത്രയ്ക്ക് ക്ഷേത്രകലാശ്രീ പുരസ്കാരം

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ