പുറക്കാമല സംരക്ഷണ കൂടിയിരിപ്പ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറക്കാമല സംരക്ഷണ കൂടിയിരിപ്പ് മണപ്പുറം മുക്ക് നാരാണത്ത് ഹമീദിൻ്റെ വീട്ടിൽ നടന്നു.പ്രഫസർ ടി.പി കുഞ്ഞിക്കണ്ണൻ കൂടിയിരുപ്പ് ഉൽഘാടനം ചെയ്തു. പരിഷത്ത് ജില്ലാ നേതാക്കൾ, പേരാമ്പ്രമേഖലാ നേതാക്കൾ മേപ്പയ്യൂർ ചെറുവണ്ണൂർ പരിഷത്ത് പ്രവർത്തകർ പങ്കെടുത്തു. മേഖലാ കമ്മറ്റി അംഗം എം വിജയൻ മാസ്റ്റർ സ്വാഗതം ചെയ്തു പേരാമ്പ്ര മേഖലാ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പുറക്കാമല സംരക്ഷണ സമിതി സിക്രട്ടറി പ്രജീഷ്, നാരാണത്ത് ഹമീദ് പുറക്കാമല സംരക്ഷണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രകൃതിയുടെ വരദാനമായ പുറക്കാമല നശിപ്പിച്ചാൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും അത് തടയാൻ ഇടപെടാണമെന്നും യോഗം തീരുമാനിച്ചു.പുറക്കാമല സംരക്ഷണ സമിതിയുമായി സഹകരിച്ചു കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.