സാന്ത്വനം കടലൂർ കുവൈത്ത് യാത്രയയപ്പ് നൽകി ആദരിച്ചു

നാൽപത്തി മൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന സാന്ത്വനം സ്ഥാപക നേതാവും നിലവിലെ സീനിയർ എക്സിക്യൂട്ടീവ് മെമ്പറുമായ ഹനീഫ സ്റ്റാറിന് സാന്ത്വനം കടലൂർ കുവൈത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി

ഓഗസ്റ്റ് 26 തിങ്കളാഴ്ച രാത്രി ശുവൈകിലെ ഹലശുവൈക് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് നജീബ് കെ അധ്യക്ഷത വഹിച്ചു സാന്ത്വനം വൈസ് ചെയർമാൻ ഷുഹൈബ് കുന്നോത്ത് ഉൽഘടനം ചെയ്തു ഹനീഫ സ്റ്റാറിനുള്ള മൊമെന്റോ ചെയർമാൻ മജീദ് റവാബി നൽകി അസിസ് തിക്കോടി ഷമീം മണ്ടോളി അഷ്‌റഫ്‌ ഫെല്ല സുബൈർ പി കെ നൗഷാദ് കെ ശാക്കിർ കെ ഷറഫു മിന്നത് ഗഫൂർ ഹസ്സനാസ്സ് അക്ബർ പി കെ മജീദ് നന്തി മജീദ് നടുക്കണ്ടി കബീർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 20 വർഷത്തെ സാന്ത്വനത്തിന്റെ വളർച്ചയിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന ഹനീഫ്ക പ്രവാസം അവസാനിപ്പിച്ചു പോകുന്നത് കുവൈത്തിൽ ഒരു വലിയ വിടവ് നൽകുമെങ്കിലും തുടർന്ന് നാട്ടിലുള്ള പ്രവർത്തനത്തിൽ അദ്ദേഹം മുൻപന്തിയിൽ ഉണ്ടാവും എന്നതാണ് ആശ്വാസമെന്ന് ആശംസ പ്രസംഗത്തിൽ എല്ലാവരും അഭിപ്രായപെട്ടു. തുടർന്ന് നടന്ന മറുപടി പ്രസംഗം വളരെ വികാര നിർബഡമായിരുന്നു
തന്റെ 43 വർഷത്തെ പ്രവാസ ജീവിതവും വന്ന കാലത്തെ കുവൈത്തിനെ കുറിച്ചും ഇന്നത്തെ വളർച്ചയെ പറ്റിയും വിശദമായി സംസാരിച്ചു താൻ വരുമ്പോൾ കുടുംബത്തിന്റെ ഭാരം പേറിയാണ് 18ആം വയസ്സിൽ വന്നതെങ്കിൽ ഇന്ന് തിരുച്ചു പോകുമ്പോൾ അൽഹംദുലില്ലാഹ് എനിക്ക് എല്ലാം ഈ മണ്ണ് തന്നു പ്രയാസങ്ങൾ ഒക്കെ മാറ്റി നല്ലൊരു ജീവിതം തന്നത് ഈ മണ്ണാണ് ഇത് മറക്കാനോ വിട്ടിട്ടു പോവാനോ കഴിയില്ല എന്ന് വളരെ വൈകാരികമായി വിവരിച്ചപ്പോ സദസ്സ് പോലും നിശ്ചലമായി. നമ്മുടെ ഒക്കെ കാലം കഴിഞ്ഞാലും സാന്ത്വനം ഇത് പോലെ നില നിൽക്കണമെന്നും ഇത് നടുന്നു ഏറ്റവും ആവശ്യമായത് ആണെന്നും ഒരു പാട് പേരുടെ പ്രതീക്ഷകൾക്കു സാന്ത്വനമേകാൻ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ചടങ്ങിന് ജനറൽ സെക്രട്ടറി ശരീഖ് നന്ദി സ്വാഗതവും ട്രഷറർ നൗഷാദ് കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഉള്ളിയേരി എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു

Next Story

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ.പി ജയരാജനെ നീക്കി

Latest from Local News

അധികാര ദുർവിനിയോഗത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണം-മുനീർ എരവത്ത്

കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ

കോഴിക്കോട് തയാറെടുക്കുന്നത് ഗംഭീര ഓണാഘോഷത്തിന് -മന്ത്രി മുഹമ്മദ് റിയാസ്

ഓണാഘോഷ പരിപാടികള്‍ വിശദമായി അറിയാന്‍ ‘മാവേലിക്കസ് 2025’ മൊബൈല്‍ ആപ്പ് ലോഞ്ച്ചെയ്തു ‘മാവേലിക്കസ്’ എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട്

കീഴരിയൂർ ബോംബ് നിർമാണം ;സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയമായ അധ്യായം – ഡോ. സി.വി.ഷാജി

കീഴരിയൂർ. സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമാണമെന്ന് കൊയിലാണ്ടി ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ഷാജി പറഞ്ഞു. മഹാത്മജി കൊളുത്തിയ

യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി

മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം