‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി നടന്ന ശില്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ ഇ ഒ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എച്ച് എം ഫോറം കൺവീനർ കെ പ്രജീഷ് അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു.ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ഹരിത ഭവനം കൊയിലാണ്ടി ഉപജില്ല ജില്ലാ കോഡിനേറ്റർ ടി കെ സുവൈബ, ബാലൻ അമ്പാടി തുടങ്ങിയവർ സംസാരിച്ചു. ബാബു പറമ്പത്ത് ശില്പശാല നയിച്ചു. മാലിന്യമുക്ത നവ കേരളത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊയിലാണ്ടി ഉപജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഇ ഷിബു, ടി കെ സുവൈബ എന്നിവർ കോഡിനേറ്റർമാരും ഉപജില്ലയിലെ കൊയിലാണ്ടി നഗരസഭയിലെയും 5 ഗ്രാമപഞ്ചായത്ത് പരിധിയിലെയും ഓരോ അധ്യാപകർ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു.
മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ സ്വയം പര്യാപ്തമായ യൂണിറ്റുകൾ ആക്കി നമ്മുടെ വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. ജില്ലയിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വീടുകൾ ഹരിതഭവനങ്ങളും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുക. ഇവിടങ്ങളിൽ മൂന്ന് പെട്ടികൾ വെച്ച്, മാലിന്യം തരംതിരിച്ച്, വൃത്തിയാക്കി, ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്.
പദ്ധതിയുടെ നടത്തിപ്പിനായി ഹൈസ്കൂൾ അധ്യാപകർക്കുള്ള ശില്പശാലകൾ കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. 8 ഉപജില്ലകളിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാലയും പൂർത്തിയാക്കിയിട്ടുണ്ട്. ശില്പശാലകളിൽ നൽകിയ നിർദ്ദേശപ്രകാരം 2500ലേറെ ഹരിതഭവനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ആയിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞദിവസം കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ കലക്ടർ നിർവഹിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി

Next Story

ഉള്ളിയേരി എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്