പി.കെ. മൊയ്തീൻ മാത്യക സോഷ്യലിസ്റ്റ് – എൻ. കെ. വത്സൻ

മേപ്പയ്യൂർ: രാഷ്ട്രീയ നേതാക്കൾ എങ്ങിനെയാണ് യഥാർത്ഥ ജന സേവകരാകേണ്ടതെന്ന് മാതൃക കാണിച്ച സോഷ്യലിസ്റ്റ് ആയിരുന്നു പി.കെ. മൊയ്തീൻ എന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ പറഞ്ഞു. ഭരണകൂടം ജനങ്ങളെ വേട്ടയാടുകയും പൗരാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് കാലത്ത് ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയുള്ള മുൻകാല സോഷ്യലിസ്റ്റുകളുടെ പോരാട്ടങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്.
മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന പി.കെ. മൊയ്തീൻ്റെ മുപ്പതി രണ്ടാം ചരമ ദിനത്തിൽ മേപ്പയ്യൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻ.കെ. വത്സൻ.

അനുസ്മരണ സമിതി ചെയർമാൻ പി. ബാലൻ അധ്യക്ഷനായി. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ, ടി.ഒ. ബാലകൃഷ്ണൻ, കൃഷ്ണൻ കീഴലാട്, എൻ.കെ. കുഞ്ഞിരാമൻ ചെട്യാർ, കെ.എം. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, വി.പി. ചെറിയാത്തൻ, പി.കെ. ശങ്കരൻ, സുരേഷ് ഓടയിൽ, എൻ. പി. ബിജു, വി.പി. ദാനിഷ്, ബി.ടി. സുധീഷ് കുമാർ, നിഷാദ് പൊന്നങ്കണ്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അധ്യാപകർക്ക് അഞ്ച് വർഷത്തെ ശമ്പളം നൽകാത്തത് കടുത്ത മനുഷ്യാവകാശ ലംഘനം: എം.കെ രാഘവൻ എം പി

Next Story

ചേമഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു

Latest from Local News

സൗജന്യ വൃക്ക, കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കുറ്റ്യാടിയില്‍ കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കുറ്റ്യാടിയില്‍  തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്.

നടേരിക്കടവ് പാലം നിര്‍മ്മാണം, സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയായില്ല,പ്രവൃത്തി തുടങ്ങാന്‍ ആയില്ല

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പാലം പണി തുടങ്ങാനായില്ല.