അധ്യാപകർക്ക് അഞ്ച് വർഷത്തെ ശമ്പളം നൽകാത്തത് കടുത്ത മനുഷ്യാവകാശ ലംഘനം: എം.കെ രാഘവൻ എം പി

കോഴിക്കോട്: 2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായി 2021ൽ സർവീസ് മാത്രം പരിഗണിച്ച് 5 വർഷത്തെ ശമ്പളം തടഞ്ഞുവെച്ച സർക്കാരിൻറെ നീതി നിഷേധത്തിനെതിരെ കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അധ്യാപക പ്രതിനിധികൾ കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
2016 മുതൽ പി എസ് സി മുഖാന്തിരം നിയമിതരായ അധ്യാപകർക്ക് നാളിതുവരെ യാതൊരു മുടക്കവും കൂടാതെ സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിപ്പോന്നിരുന്നു. എന്നാൽ 5000 ത്തോളം വരുന്ന അതേ ഗണത്തിൽപ്പെട്ട എയ്ഡഡ് സ്കൂൾ അധ്യാപകരുടെ 2016 മുതൽ 2021 വരെയുള്ള കാലയളവ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വച്ചിരിക്കുന്നത്
ഒരു തൊഴിലാളി സൗഹൃദ സർക്കാരിന് ഭൂഷണമല്ല എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എം.കെ രാഘവൻ എം.പി പറഞ്ഞു.ഈ ചിറ്റമ്മ നയത്തിനെതിരെ ഇതൊരു സൂചന സമരം ആണെന്നും സർക്കാർ ഈ സമരത്തിന് നേരെ മുഖം തിരിക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിവിധ അധ്യാപക സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.സമരത്തിൽ കെ എ ടി എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എ.വി ഇന്ദുലാൽ അധ്യക്ഷത വഹിച്ചു. സമര കോർഡിനേറ്റർ ഷജീർ ഖാൻ വയ്യാനം സ്വാഗതം പറഞ്ഞു.
പി.കെ അസീസ് മാസ്റ്റർ (കെഎസ് ടി യു ) ,പി പി ഫിറോസ് മാസ്റ്റർ (കെഎഎംഎ ) , ഉമ്മർ മാസ്റ്റർ ചെറൂപ്പ (കെഎടിഎഫ്), എൻ കെ ഉണ്ണികൃഷ്ണൻ ( RYF) , ( ,എം.എ സാജിദ് മാസ്റ്റർ (കെഎടിഎ ) സുധീഷ് കേശവപുരി ,റാഷിദ് ഹുദവി, നന്ദകുമാർ രാമനാട്ടുകര , മനോജ് കുമാർ രാമനാട്ടുകര, നിത്യ വി.സി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

പെണ്‍സുഹൃത്തിനെ കളിയാക്കിയതില്‍ വൈരാഗ്യം; കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

Next Story

പി.കെ. മൊയ്തീൻ മാത്യക സോഷ്യലിസ്റ്റ് – എൻ. കെ. വത്സൻ

Latest from Main News

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന്

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലയിൽ 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബൂത്തുകളിലായി 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി. ജില്ലയിൽ അഞ്ച് വയസ്സിന്

തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ

നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ച് ബാലുശ്ശേരി വികസന സദസ്സ്

മികവാർന്ന വികസന പ്രവർത്തനങ്ങൾ അണിനിരത്തി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കെ എം സച്ചിൻദേവ് എംഎൽഎ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

15,000 കിലോമീറ്റർ പിഡബ്ല്യുഡി റോഡുകൾ ബി എം ബി സി നിലവാരത്തിലാക്കി – മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് കീഴിൽ വരുന്ന മുപ്പതിനായിരം കിലോമീറ്റർ റോഡുകളിൽ പതിനയ്യായിരം കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലുള്ളതാക്കി