തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കും ; രമേശ് ചെന്നിത്തല

യു ഡി എഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും നൽകി ശാക്തീകരിക്കുമെന്ന് AICC വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഫണ്ടുകൾ വെട്ടിച്ചുരുക്കിയും അധികാരം കവർന്നെടുത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ് കേരളത്തിലെ പിണറായി സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബഹുഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഐക്യ ജനാധിപത്യ മുന്നണി ഭരണം വരുമെന്ന കാര്യം സുനിശ്ചിതമാണെന്നും അതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളിലാണ് പാർട്ടിയെന്നും ചെന്നിത്തല വ്യക്തമാക്കി. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി കോഴിക്കോട് DCC യുടെ സഹകരണത്തോടെ ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലയിലെ കോൺഗ്രസ്സ് ജനപ്രതിനിധികളുടെ സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. RGPRS ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ” DCC പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ, അഡ്വ . പി.എം നിയാസ്, എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, അഡ്വ. പ്രമോദ് കക്കട്ടിൽ, അഡ്വ: ഐ മൂസ , ഡിസിസി ട്രഷറർ ടി ഗണേഷ് ബാബു,ബാലകൃഷ്ണൻ കിടാവ് , രാമചന്ദ്രൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, ഗൗരി പുതിയോട്ടിൽ, കെ.സി ശോഭിത , രാജീവൻ നടുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു  കാവിൽ പി.മാധവൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജരുമായ ആർ.പി രവീന്ദ്രൻ അന്തരിച്ചു

Latest from Main News

രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി

ദേശീയ പാത: വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായി -മന്ത്രി മുഹമ്മദ്‌ റിയാസ്

ദേശീയപാത 66ൽ വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവൃത്തിക്കായി

മുതിർന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു.  86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മുന്‍ നിയമസഭാ

കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന ശിൽപശാല സംഘടിപ്പിച്ചു

കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന

ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി സെപ്റ്റംബർ 13 മുതൽ 29 വരെ

ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി സെപ്റ്റംബർ 13 മുതൽ 29വരെ നടക്കും.